വിക്കിപീഡിയയിലും ഗ്രന്ഥശാലയിലും വിലസുന്ന
മനോജിന്റെ ഉപയോക്തൃതാളിന്റെ സ്ക്രീൻഷോട്ടാണിത്.
പത്തുപതിനഞ്ചു ദിവസം മുൻപ്, ഇതിലെ സംഖ്യകൾ യഥാക്രമം 1000, 33, 30 ഒക്കെയായിരുന്നു. ആയിരം ലേഖനങ്ങൾ തികയാൻ ഏതാണ്ട് മൂന്നുമാസമെടുക്കുന്ന നമ്മുടെ വിക്കിയെപ്പറ്റി ആലോചിക്കുമ്പോൾ നാടോടിക്കാറ്റിലെ വിജയന്റെ ഡയലോഗ്
എത്ര മനോഹരമായ നടക്കാത്ത സ്വപനം ഓർമ്മവന്നിരുന്നു. എന്നാൽ പത്തുപതിനഞ്ചു ദിവസം കഴിയുമ്പോൾ 33 എന്നത് 35 മാത്രമായി നിൽക്കുമ്പോൾ ഇത് തീർച്ചയായും നടക്കും എന്നുതന്നെ മനസ് പറയുന്നു.
ഇരുപതിനായിരം പടിവാതിക്കലെത്തിനിൽക്കുമ്പോൾ ഈ ഉദ്യമത്തിലേക്ക് തങ്ങളുടെ സംഭാവനയർപ്പിക്കാൻ എല്ലാ വിക്കിപീഡിയരേയും സ്വാഗതം ചെയ്യുകയാണ്.
(പ്രത്യേകിച്ച് ഇപ്പോൾ സജീവമല്ലാത്ത പഴയതലമുറക്കാരേ.. സിമീ, ചള്ളിയാൻ, മഞ്ജിത്ത്, റസിമാൻ, ജിഗേഷ് ...... ഓരോ കൈ വെക്കൂ.. നമുക്കിത് 14 അല്ല, 4 ദിവസം കൊണ്ട് എത്തിക്കാം.)