Wednesday, January 30, 2013

അവകാശവും അനുമതിയും

ഇന്നലെ സുഗീഷിട്ട ഒരു പ്ലസ് പോസ്റ്റിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് എഴുതുന്നത്. സുഗീഷിന് അവിടെക്കൊടുത്ത മറുപടികൾ സംഗ്രഹിച്ച് ഇവിടെ പോസ്റ്റാക്കിയിരിക്കുന്നു.

പകർപ്പവകാശം, കോപ്പിറൈറ്റ്, ലൈസൻസ്, അനുമതി, ന്യായോപയോഗം എന്നിങ്ങനെ കുറേ പദങ്ങളുള്ളതിനാൽ ആദ്യംതന്നെ ഇവയെക്കുറിച്ച് വളരെക്കുറഞ്ഞവാക്കുകളിൽ വ്യക്തമാക്കുന്നു.

 • പകർപ്പവകാശം അഥവാ കോപ്പിറൈറ്റ് - ഒരു നിശ്ചിതകാലയളവിലേക്ക് ഒരു സൃഷ്ടിയുടെ മേൽ അതിന്റെ ഉടമസ്ഥനുള്ള അവകാശം
 • അനുമതി അഥവാ ലൈസൻസ് - ഉടമ, തനിക്കവകാശമുള്ള ഒരു സൃഷ്ടിയെ, ചില വ്യവസ്ഥകൾക്ക് വിധേയമായി ഉപയോഗിക്കാൻ അനുവദിക്കുന്നു. ഈ വ്യവസ്ഥകളെയാണ് അനുമതി, അനുമതിപത്രം, ലൈസൻസ് എന്നൊക്കെപ്പറയുന്നത്. സി.സി.-ബൈ-എസ്.എ. ഇത്തരത്തിലുള്ള ഒരു ലൈസൻസാണ്.
ഇനി സുഗീഷിന്റെ സംശയങ്ങളും അതിനുള്ള വിശദീകരണങ്ങളും ഒന്നൊന്നായി:

1. കോമൺസിൽ സി.സി.-ബൈ-എസ്.എ. ലൈസൻസിൽ അപ്ലോഡ് ചെയ്ത ഒരു പടം യാതൊരു കടപ്പാടും നൽകാതെ മറ്റൊരു വെബ്സൈറ്റിൽ ഉപയോഗിച്ചിരിക്കുന്നു. ഇത് സ്വതന്ത്രമായി പ്രസിദ്ധീകരിച്ചതിനാൽ അപ്ലോഡ് ചെയ്തയാളുടെ അവകാശം നഷ്ടമായി. ഒരു കടപ്പാടുനൽകാൻപോലും കാലുപിടിക്കേണ്ടിവരുന്നു.

കോമൺസിൽ സി.സി.-ബൈ-എസ്.എ. ലൈസൻസിൽ പ്രസിദ്ധീകരിച്ച പടം കടപ്പാടുനൽകാതെ മറ്റൊരാൾ ഉപയോഗിക്കുന്നത് തെറ്റാണ്. ഇത്, എല്ലാ അവകാശങ്ങളും ഉടമയിൽ നിക്ഷിപ്തം എന്ന് നൽകി നിങ്ങൾ എവിടെയെങ്കിലും (ഉദാഹരണത്തിന് ഫ്ലിക്കറിൽ) പ്രസിദ്ധീകരിച്ച ചിത്രത്തെ മറ്റൊരാൾ അനുവാദമില്ലാതെ ഉപയോഗിക്കുന്നതിനു തുല്യംതന്നെ. രണ്ടാമത് പറഞ്ഞതുമാതിരി ഫ്ലിക്കറിൽ അപ്ലോഡ് ചെയ്ത ചിത്രത്തെ മറ്റൊരാൾ അനുവാദമില്ലാതെ ഉപയോഗിച്ചാൽ നിങ്ങൾ എന്തൊക്കെ നിയമനടപടി നടത്തും? അതേ നടപടികൾ തന്നെ കോമൺസിലെ ചിത്രത്തിന് കടപ്പാടുനൽകാതെ ഉപയോഗിച്ചാലും നിങ്ങൾക്ക് കൈക്കൊള്ളാം. വിക്കിമീഡിയ ഫൗണ്ടേഷൻ ഇത്തരം നടപടികളിൽ കക്ഷിചേരില്ല.
ഇതോടൊപ്പം, സി.സി.-ബൈ-എസ്.എ. ലൈസൻസിൽ എന്തിനാണ് പടം അപ്ലോഡ് ചെയ്യുന്നത് എന്നുകൂടി ചിന്തിക്കുക. നമ്മുടെ പടം നമ്മൾ പറയുന്ന വ്യവസ്ഥകളനുസരിച്ച്, (അതായത് കടപ്പാടും മറ്റും) മറ്റുള്ളവർക്ക് സ്വതന്ത്രസംരംഭങ്ങളിൽ ഉപയോഗിക്കാൻ കൊടുക്കുക എന്നതാണ് ഇതുകൊണ്ടുള്ള ഗുണം. ഇതിനുപകരം നിങ്ങൾ ഇതിനെ എല്ലാ അവകാശങ്ങളും നിക്ഷിപ്തം എന്നുപറഞ്ഞ് ഫ്ലിക്കറിലിടുകയും മുകളിൽപ്പറഞ്ഞപോലെ അനുവാദമില്ലാതെ അത് മറ്റാരെങ്കിലും ഉപയോഗിക്കുകയും ചെയ്തു എന്നിരിക്കട്ടെ. ഇവിടെയും കോമൺസിലിടുമ്പോൾ ചെയ്യുന്ന അതുപോലെയുള്ള നിയമനടപടികൾതന്നെ നിങ്ങൾ കൈക്കൊള്ളേണ്ടിവരും. ഇതുകൊണ്ടുള്ള ദോഷം എന്തെന്നാൽ, കടപ്പാടുനൽകി ന്യായമായി ഉപയോഗിക്കാനാഗ്രഹിക്കുന്ന സ്വതന്ത്രസംരംഭക്കാർ ഇത് ഉപയോഗിക്കുകയുമില്ല.

സി.സി.-ബൈ-എസ്.എ. ലൈസൻസിൽ പ്രസിദ്ധീകരിച്ചാൽ ഉടമക്ക് സൃഷ്ടിയുടെ മേലുള്ള അവകാശം നഷ്ടപ്പെടും എന്നത് സുഗീഷിന്റെ തെറ്റിദ്ധാരണയാണ്. ഈ ലൈസൻസിൽ പ്രസിദ്ധീകരിച്ചാലും പകർപ്പവകാശം ഉടമക്കുതന്നെയാണ്. ഉടമക്ക് വേണമെങ്കിൽ ഈ പടവും അവകാശവും മറ്റൊരാൾക്ക് വിൽക്കുന്നതിന് യാതൊരു തടസവുമില്ല. അതായത് പടം സ്വതന്ത്രലൈസൻസിൽ പ്രസിദ്ധീകരിച്ചതുകൊണ്ട് അതിലെ വ്യവസ്ഥകൾക്കുവിധേയമായി മറ്റുള്ളവർ ഉപയോഗിക്കുന്നത് തുടർന്നുകൊണ്ടിരിക്കുകയും, പകർപ്പവകാശ ഉടമ തനിക്കിഷ്ടമുള്ള രീതിയിൽ ഉപയോഗിച്ചുകൊണ്ടിരിക്കുകയും ചെയ്യാം.
2. കോമ്മൺസിൽ സി.സി.-ബൈ-എസ്.എ ലൈസൻസ് പ്രകാരം കയറ്റുന്ന ചിത്രം അത് എന്റെ സ്വന്തം സൃഷ്ടി ആണ് എങ്കിൽ എനിക്ക് അത് നീക്കം ചെയ്യാൻ പറ്റുമോ?

പറ്റില്ല. സി.സി.-ബൈ-എസ്.എ. എന്നത് പിൻവലിക്കാനാവാത്ത ലൈസൻസാണ്. അതായത് ഒരിക്കൽ ആ ലൈസൻസിൽ പ്രസിദ്ധീകരിച്ചാൽ ചിത്രം സ്വതന്ത്രമായി. നിങ്ങൾ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായി മറ്റുള്ളവർക്ക് നിർബാധം അതുപയോഗിക്കാം. അത് നിർത്താൻ സാധിക്കില്ല.

എന്നാൽ പടം നിങ്ങളുടേതല്ല എന്നുപറഞ്ഞ് കോമൺസിൽ കുറിപ്പിട്ടാൽ, അത് പ്രസ്തുതലൈസൻസിൽ പ്രസിദ്ധീകരിക്കാനുള്ള അവകാശം നിങ്ങൾക്കില്ലാത്തതുകൊണ്ട് കോമൺസിൽനിന്ന് അത് മായ്ക്കപ്പെടും.

12 comments:

 1. എഴുതിത്തീർന്നില്ല. സുഗീഷിന്റെ പോസ്റ്റിലെ മറ്റു ചോദ്യങ്ങൾക്കും വിശദീകരണവുമായി പുതുക്കുന്നതാണ്.

  ReplyDelete
 2. ഒരു ചോദ്യവും വിശദീകരണവും കൂടി ചേര്‍ത്തിട്ടുണ്ട്.

  ReplyDelete
 3. കുറിപ്പ് 'ക' യില്‍ പറഞ്ഞ കാര്യം അറിയില്ലായിരുന്നു.
  ഇത്‌ പ്രതിപാദിക്കുന്ന കോമണ്‍സിലെ പേജിന്റെ ലിങ്ക് കൂടെ കൊടുക്കാമോ?

  ഋഷി

  ReplyDelete
  Replies
  1. http://commons.wikimedia.org/w/index.php?title=Template:Cc-by-sa-3.0&uselang=ml

   കോമണ്‍സിലെ സി.സി.-ബൈ-എസ്.എ. ഫലകം കാണുക.

   Share Alike - ഇതു പോലെ പങ്ക് വെയ്ക്കുക – ഈ കൃതി മാറ്റംവരുത്തിയോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്ന കൃതി ഈ അനുമതിയിലോ സമാനമായ അനുമതിയിലോ മാത്രമേ വിതരണം ചെയ്യാവൂ.

   http://creativecommons.org/licenses/by-sa/3.0/

   ഇതും നോക്കുക.

   Share Alike — If you alter, transform, or build upon this work, you may distribute the resulting work only under the same or similar license to this one.

   Delete
 4. വ്യക്തതയില്ലാത്തതിനാല്‍ പോസ്റ്റിലുണ്ടായിരുന്ന താഴെക്കാണുന്ന കുറിപ്പ് ഒഴിവാക്കി.

  ക. കോമൺസിലെ സി.സി.-ബൈ-എസ്.എ. അനുമതിയിലുള്ള ചിത്രം ഉപയോഗപ്പെടുത്തുന്നതിന് മറ്റൊരു നിബന്ധനകൂടിയുണ്ട്. അതുൾപ്പെടുത്തി നിർമ്മിക്കുന്ന ഉൽപ്പന്നം, സി.സി.-ബൈ-എസ്.എ.പോലുള്ള സ്വതന്ത്രലൈസൻസിൽ മാത്രമേ പ്രസിദ്ധീകരിക്കാനും പാടുള്ളൂ എന്നതാണത്. കോമൺസ് ചിത്രം ഉപയോഗിക്കുന്ന ചില സൈറ്റുകൾ കടപ്പാട് രേഖപ്പെടുത്താറുണ്ടെങ്കിലും ഈ രണ്ടാമത്തെ നിബന്ധന പാലിക്കാറില്ല. ഇതിനെതിരെയും നിയമനടപടി വ്യക്തികൾക്ക് എടുക്കാവുന്നതാണ്.

  ReplyDelete
 5. ഇവിടെ കടപ്പാട് രേഖപ്പെടുത്തേണ്ട വിധവും ചര്‍ച്ചചെയ്യണമെന്ന് തോന്നുന്നു.
  സാധാരണ കടപ്പാട് രേഖപ്പെടുത്തുന്നവര്‍ പോലും "വിക്കിപീഡിയയ്ക്ക്" രേഖപ്പെടുത്തിപ്പോവുകയാണ് പതിവ്. എന്നാല്‍ "കചടതപ" എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ ഖ എന്ന (വിക്കിപീഡിയ) ലേഖനത്തോട് കടപ്പാട് എന്നാവണം വേണ്ടതെന്ന് ഇവിടെ (http://wikimediafoundation.org/wiki/Terms_of_Use#7._Licensing_of_Content ) പറയുന്നു.

  ഇങ്ങനെ ലേഖകരുടെ പേരില്‍ കടപ്പാട് രേഖപ്പെടുത്തുന്ന പതിവ് വരുന്ന പക്ഷം, ചില "നവ" ഉപയോക്തൃനാമങ്ങള്‍ വിക്കിപീഡിയയെ മോശമായി പ്രതിനിധാനം ചെയ്തേക്കാം എന്ന ആശങ്ക ഈയുള്ളവന് തോന്നിയതും ഈ പശ്ചാത്തലത്തലത്തിലാണ് :)

  ReplyDelete
  Replies
  1. കടപ്പാട്, ഉടമ അടിച്ചേല്‍പ്പിക്കുന്ന രീതിയിലാവരുത് എന്നാണ് നിഷ്കര്‍ഷ.

   എന്റെ അറിവനുസരിച്ച് കോമണ്‍സില്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും വിക്കിയില്‍ CC-BY-SA ലൈസന്‍സനുസരിച്ച് അപ്ലോഡ് ചെയ്യുന്ന ഉള്ളടക്കത്തിനുള്ള കടപ്പാട്, ആ താളിലേക്കുള്ള ഒരു കണ്ണിയായാല്‍പ്പോലും മതിയാകും എന്നാണ്. കൂടുതല്‍ പഠിച്ച് പ്രതികരിക്കുന്നതാണ്.

   Delete
 6. CC-BY-NC-SA 3.0 Unported യിൽ ഫോട്ടോ പബ്ലിഷ് ചെയ്താൽ, ചിത്രം മറ്റുള്ളവർ വിറ്റ് കാശുണ്ടാക്കുന്നത് ഒഴിവാക്കാൻ പറ്റില്ലേ? ഇനി ആ ലൈസൻസിൽ പബ്ലിഷ് ചെയ്താലും ഉടമയ്ക്ക് ചിത്രം വിൽക്കാമല്ലോ അല്ലേ?

  http://creativecommons.org/licenses/by-nc-sa/3.0/

  അങ്ങനെയെങ്കിൽ, എന്തുകൊണ്ട് CC-BY-SA 3.0 ലൈസൻസിൽ പബ്ലിഷ് ചെയ്യാൻ ഉപയോക്താക്കളോട് ആവശ്യപ്പെടണം(പലയിടങ്ങളിലും നമ്മൾ അങ്ങനല്ലേ പറയാറ്?)

  ReplyDelete
  Replies
  1. CC-BY യുടെ ഏതെങ്കിലും ഒരു വകഭേദം ഉപയോഗിച്ച് ഒരിക്കല്‍ പ്രസിദ്ധീകരിക്കുമ്പോള്‍, മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ സ്വാതന്ത്ര്യം ലഭിക്കുമ്പോഴും, ചിത്രത്തിന്റെ മേല്‍ ഉടമക്കുള്ള അവകാശങ്ങളൊന്നും നഷ്ടമാവുന്നില്ല. ഉടമക്ക് അത് വിറ്റ് കാശുണ്ടാക്കാവുന്നതാണ്.

   എന്തുകൊണ്ട് CC-BY-SA യുടെ NC (വാണിജ്യപരമായ ഉപയോഗത്തിന് അനുവാദമില്ല), ND (പരിഷ്കരിക്കാന്‍ അനുമതിയില്ല)എന്നീ ലൈസന്‍സുകള്‍ പൂര്‍ണ്ണമായും സ്വതന്ത്രമല്ല, അതുകൊണ്ട് വിക്കികളില്‍ ഉപയോഗിക്കാനാവില്ല എന്നതിനെക്കുറിച്ച് ലളിതമായി വിശദീകരിക്കുന്ന കോമണ്‍സിലെ ഈ സ്ട്രിപ്പ് കാണുക.

   http://commons.wikimedia.org/wiki/File:BD-propagande-2_%28en%29.jpg

   Delete
  2. വിക്കികളിൽ ഉപയോഗിക്കാൻ പറ്റില്ലെന്നതിൽ പറയുന്നുണ്ടോ? സിഡി ഉണ്ടാക്കി വിൽക്കുമ്പോൾ ആ ചിത്രം ഉൾപ്പെടുത്തിയാൽ മാത്രമേ പ്രശ്നമുള്ളൂ എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

   പക്ഷേ, ഒരാളെടുത്ത ചിത്രമുപയോഗിച്ച്(ഉദാ: തെയ്യം ചിത്രങ്ങൾ) ഫ്ലക്സുകളടിച്ച് കാശുവാരുന്ന ആൾക്കാരെപ്പേടിച്ച് എനിക്കറിയുന്ന ഒരു ഫോട്ടോഗ്രാഫർ ഇന്റർനെറ്റിൽ ചിത്രങ്ങൾ വലിയ റസലൂഷനിൽ പബ്ലിഷ് ചെയ്യാറേ ഇല്ല!! (വിക്കിയിലേക്ക് ഡൊണേറ്റ് ചെയ്തൂടേ എന്ന് ചോദിച്ചപ്പോൾ പറഞ്ഞതാണിത്) എനിക്കും ഇത് തോന്നിയിട്ടുണ്ട്..

   നീലേശ്വരം ഭാഗത്തൊക്കെ ബാലിത്തെയ്യത്തിന്റെ ചിത്രം ഒരുപാട് കാണാറുണ്ട് ഫ്ലക്സിൽ, അത് വിക്കിയിൽ നിന്നും എടുത്തതാവാനാണ് കൂടുതൽ സാധ്യത. കുറഞ്ഞ ശതമാനം അത് എടുത്ത ഉപയോക്താവ് കൊടുത്തതാവാം(കാശിനോ അല്ലാതെയോ)

   Delete
  3. NC, ND ലൈസൻസുകൾ കോമൺസിൽ അനുവദനീയമല്ല. അവ പൂർണ്ണസ്വതന്ത്രമല്ലെന്നാണ് കണക്കാക്കുന്നത്.

   Delete